തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികതയില്ലെന്നും, ഗുണ്ടകളുടെ കേന്ദ്രമായി കേരളത്തെ മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
“ഗുണ്ടകൾ എവിടെയുണ്ടെങ്കിലും അവരുടെ പ്രവർത്തനം നിർത്തണം. ആകാശത്തേക്ക് വെടിവെച്ച് പ്രതിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു,” എന്നും മന്ത്രി വ്യക്തമാക്കി.
പ്രതിയെ പിടികൂടുന്നതിനിടെ കുട്ടിയെ ആക്രമിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കള്ളക്കഥകൾ പ്രചരിപ്പിച്ച് പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കരുതെന്നും ഗുണ്ടകളെ നിയമം കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ബിജെപി ആയാലും കോൺഗ്രസ് ആയാലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം, വധശ്രമക്കേസിൽ പിടിയിലായ ബിജെപി കൗൺസിലർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് നിലവിലുണ്ടായതിനാലാണ് ഇയാളെ നേരിട്ട് ജയിലിലേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
