സുൽത്താൻബത്തേരി: അമ്പലവയലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമ്പലവയലിൽ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡിൽ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം.
കാക്കവയൽ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടം.
ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേർന്ന് രണ്ട് യുവാക്കളെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
