തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട്. റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം പുതിയ ഫലം വന്നതോടെ കേരള സിലബസുകാർ പിന്നിൽ പോയി.
സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാർഥികൾ യോഗ്യത നേടി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്.
തിരുവനന്തപുരം കവടിയാർ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ് രണ്ടാം റാങ്ക്.