ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന് പിന്തുണ നൽകാൻ യുഡിഎഫ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടിയുമായി ഭിന്നതയുണ്ടായതിനെ തുടർന്ന് സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അമ്പലപ്പുഴയിൽ പിന്തുണ നൽകുന്ന കാര്യത്തിൽ യുഡിഎഫ് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.
തുടർന്ന് നേതാക്കൾ സുധാകരനുമായി നേരിട്ട് ചർച്ച നടത്തി. ഇതിന് പിന്നാലെ സുധാകരൻ പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിൽ അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുന്ന തീരുമാനം പുറത്തുവന്നത്.
അതേസമയം അമ്പലപ്പുഴയിൽ സുധാകരനെതിരെ സിപിഎം വ്യാപകമായ വിമർശനമാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പിനെ മുന്നോടിയായി രാഷ്ട്രീയ തർക്കം മണ്ഡലത്തിൽ ശക്തമാകുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു
ശരണ്യയെ കാണാതായ സംഭവം; തെരച്ചിലിൽ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി കുടുംബം
തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കും, മന്ത്രിമാർക്കെതിരെ ശക്തമായ വികാരം: വി.ഡി. സതീശൻ
വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിലും ബിജെപി കിറ്റുകൾ തയ്യാറാക്കി