തിരുവനന്തപുരം: വ്യാഴാഴ്ചയാണ് തിരുവനന്തപുരം പട്ടത്ത് സ്വകാര്യ ആശുപത്രിൽ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തത്. കരകുളം സ്വദേശികളായ ജയന്തിയും (62) ഭാസുരനുമാണ് (73) മരിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരൻ ആശുപത്രിയിലെ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. വൃക്കരോഗിയായ ജയന്തി ഒന്നാം തീയതി മുതൽ പട്ടത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് ഭാസുരനായിരുന്നു കൂട്ടിരിപ്പുക്കാരൻ. വ്യാഴാഴ്ച പുലർച്ചെ നഴ്സുമാരാണ് ഭാസുരൻ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുന്നത് ആദ്യം കണ്ടത്. വിവരം അറിയിക്കാനായി റൂമിലെത്തിയപ്പോഴാണ് രോഗിയായ ഭാര്യ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രക്തം നൽകാനുപയോഗിക്കുന്ന ട്യൂബ് കഴുത്തിൽ കുരുക്കിയാണ് ജയന്തിയെ കൊന്നത്. ഇതിന് പിന്നാലെ ഭാസുരൻ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.
ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല. ‘ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല’– ഭാസുരാംഗൻ എപ്പോഴും പറയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വൃക്ക രോഗത്തെ തുടർന്ന് ചേച്ചിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയുള്ള സർജറിക്ക് 5 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു പറഞ്ഞതെന്ന് ജയന്തിയുടെ സഹോദരി കെ.ഗിരിജ പറഞ്ഞു. ചികിത്സാച്ചെലവുകൾക്കായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഇരുവരും വലിയ അടുപ്പമായിരുന്നു. ചേച്ചിക്കു ഭക്ഷണം നൽകിയിരുന്നത് ചേട്ടനാണെന്നും ഗിരിജ പറഞ്ഞു.
രോഗം കാരണം അനുഭവിക്കുന്ന കഷ്ടതകളും സാമ്പത്തിക ബാധ്യതയുമാകാം ഭാര്യയെ കൊല്ലാനും ജീവനൊടുക്കാനും ഭാസുരാംഗനെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ കരുതുന്നു. വൃക്ക തകരാറിലായതോടെ കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ജയന്തിക്കു ഡയാലിസിസ് ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
