ബെവ്കോ ജീവനക്കാരൻ 81 ലക്ഷം തട്ടിയെടുത്തത് റമ്മി കളിക്കാൻ

JANUARY 13, 2024, 5:44 PM

പത്തനംതിട്ട: കൂടൽ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ ബാങ്കിൽ അടയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയത് റമ്മി കളിയ്ക്കാനെന്ന് കണ്ടെത്തൽ. 

പ്രതി അരവിന്ദ് 81.6 ലക്ഷം രൂപയാണ്  തട്ടിയെടുത്തത്. കഴിഞ്ഞ വർഷം ജൂൺ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബെവ്കോയിൽ ക്ലർക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 22.5 ലക്ഷം രൂപയാണ്. ഒളിവിൽ കഴിയുന്ന അരവിന്ദിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ചൂതാട്ടം വഴി പണം പോയത് യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ്. 

ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ നിന്ന് ഓരോ ഭാ​ഗങ്ങളായി കവർന്ന് ഇയാൾ പണം റമ്മി കളിയ്ക്കാനായി വിനിയോ​ഗിക്കുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam