മലപ്പുറം; കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായത്.
അതേസമയം യാത്രികന്‍ ബാദുഷയുടെ ബാഗിൽ നിന്ന് 26,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. എയർപോർട്ടിന് അകത്തുവെച്ചാണ് കവർച്ച നടക്കുന്നതെന്നും ലഗേജുകൾക്ക് അവിടെ നിന്ന് കയറ്റിയ തൂക്കത്തിനെക്കാൾ 800 ഗ്രാം കുറവ് ഉണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു.
എന്നാൽ ഈ ആഴ്ചയിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
