ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു

JULY 9, 2026, 8:25 PM

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു.

ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടർന്ന് രണ്ട് വയസുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അനസ്‌തേഷ്യ നൽകുന്നതിനിടെ കുഞ്ഞ് ബോധരഹിതനായിരുന്നു.

 അനസ്‌തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

കളിക്കുന്നതിനിടെ വീണായിരുന്നു കുഞ്ഞിന്റെ ചുണ്ടിന് പരിക്കേറ്റത്. തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്ന. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നൽകാൻ തീരുമാനിച്ചത്. അനസ്‌തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ കുടുംബം രംഗത്തെത്തുകയായിരുന്നു. കുഞ്ഞിന് വലിയ അളവിൽ അനസ്‌തേഷ്യ നൽകിയതായാണ് കുടുംബം പറഞ്ഞത്. ആശുപത്രിക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam