തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തി പോവുമെന്ന പ്രതികരണവുമായി നടന്‍ ബാബുരാജ്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാബുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം ശ്വേത എന്‍റെ അടുത്ത സുഹൃത്താണ്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെ. അമ്മയ്ക്കൊപ്പം എപ്പോഴും ഉണ്ടാകും. അമ്മ തുടങ്ങിവച്ച നല്ല പ്രവർത്തികൾ ഇനിയും തുടരും എന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
