എറണാകുളം: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സമാന കേസുകളില്‍ സ്വീകരിച്ച അതേ നടപടിക്രമം തന്നെയാണ് ഇതിലും പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ ഫെഫ്ക അംഗമാണെങ്കില്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ മാറ്റിനിര്‍ത്തുക എന്നതാണ് സംഘടനയുടെ നിലപാട്. ഈ നിര്‍ദേശം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയിട്ടുണ്ട്. അവർ ഓണ്‍ലൈനായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും,” എന്നാണ് ബി ഉണ്ണികൃഷ്ണന്‍റെ പ്രതികരണം.
അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയില്‍ (Internal Complaints Committee) യുവനടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് നടപടി സ്വീകരിക്കുകയും പിന്നീട് കൊച്ചി പൊലീസിന് കൈമാറുകയും ചെയ്തു.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയിൽ; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ്
'രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തി'; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി ജീവന് ഒടുക്കിയ നിലയില്‍
പെരുമ്പാവൂരില്‍ ആള്‍ക്കൂട്ട മര്‍ദനം; യുവാവ് കൊല്ലപ്പെട്ടു, ആറുപേര്‍ കസ്റ്റഡിയില്‍
രഞ്ജിത് ഒളിവിൽ പോകാൻ ശ്രമിച്ചു; അറസ്റ്റ് കൃത്യമായ തെളിവുകളോടെയെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍
സുരേഷ് ഗോപിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്ക്കും