കോട്ടയം: പള്ളിപ്പെരുന്നാളിനിടെ വേദിയിൽ പാടിയ അയ്യപ്പഭക്തിഗാനം നിർത്തിക്കാൻ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി. 'വേദിയിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം പാടുകയായിരുന്നു ഗായകൻ, ഇതിനിടെ ഒരാൾ വേദിയിലേക്ക് കയറി ഗായകനെ തടയുകയും ക്രിസ്തീയ ഗാനങ്ങൾ പാടിയാൽ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഉടൻ സദസ്സിൽ നിന്നും കൂകി വിളിക്കുകയായിരുന്നു.
കോട്ടയം കിഴയാർ പള്ളിയിലാണ് സംഭവം. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവർക്കുള്ള കിടിലൻ മറുപടിയെന്ന നിലയിൽ സംഭവം സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്.
പാട്ട് തടസ്സപ്പെടുത്തിയയാൾ ഈ നാട്ടുകാരൻ അല്ലെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. പിന്നാലെ വേദിയിൽ കയറിയവർ ഇയാളെ വേദിയിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ശേഷം പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം പള്ളിക്കെട്ട് അടക്കം അഞ്ച് ഗാനങ്ങൾ വേദിയിൽ പാടി.
കിഴപറയാർ പള്ളിപ്പെരുന്നാളിന് ഗാനമേളയ്ക്കിടയിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ട് പാടിയപ്പോൾ സ്റ്റേജിൽ കേറി തടഞ്ഞ നാട്ടുകാരൻ അല്ലാത്ത ആളെ പള്ളിക്കമ്മറ്റിയും നാട്ടുകാരും കേറി കൈകാര്യം ചെയ്തു. പകരം അച്ചന്റെ ആവശ്യപ്രകാരം വീണ്ടും പള്ളിക്കെട്ട് ശബരിമലയ്ക്ക് ഒന്ന് കൂടി പാടുകയും കൂടാതെ പാമ്പാഗണപതി എന്ന ഗാനം കൂടി പാടിപ്പിച്ചു. പിന്നീട് രണ്ടിന് പകരം അഞ്ച് പാട്ട് പാടാൻ അച്ചൻ ആവശ്യപ്പെടുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
