തൃശൂർ : ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇയാൾ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം, മാള പോലീസ് സ്റ്റേഷനിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും പ്രതിയാണ്.
കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് എംഡി എംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
