മോഷണകുറ്റം ആരോപിച്ച്  ദളിത് സ്ത്രീയെ കസ്റ്റഡിയിൽ വെച്ച സംഭവം:  എഎസ്ഐ പ്രസന്നനെയും സസ്പെന്റ് ചെയ്യും 

MAY 20, 2025, 8:06 PM

 തിരുവനന്തപുരം:  ദളിത് സ്ത്രീയെ മോഷണകുറ്റം ആരോപിച്ച് അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെ കൂടുതൽ നടപടികൾ വരുന്നു.

ഇല്ലാത്ത മോഷണ കുറ്റം ചുമത്തി പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളാണെന്ന വിവരം പുറത്ത് വന്നതോടെയാണ് നടപടി.

ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്. 

vachakam
vachakam
vachakam

 ബിന്ദുവിനെ കസ്റ്റഡിയിൽ അപമാനിച്ച സംഭവത്തിൽ എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്യും. കൻ്റോമെൻ്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ തീരുമാനിച്ചത്. ഉത്തരവ് ഇന്നിറങ്ങും. 

പേരൂർക്കട പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നായിരുന്നു റിപ്പോർട്ട്. കുറ്റം നിഷേധിച്ചിട്ടും  ബിന്ദുവിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോയതിലടക്കം വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. വീട്ടുടമ ഓമന ഡാനിയേലിന്‍റെ മാല മോഷണം പോയതിലും വിശദ അന്വേഷണമുണ്ടാകും. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam