‘പുതിയ സർക്കാരിൽ വലിയ പ്രതീക്ഷ’; വി ഡി സതീശനെ സന്ദർശിച്ച് ആശാ സമര നേതാക്കൾ

MAY 16, 2026, 2:18 AM

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് ആശാ സമര നേതാക്കൾ. തിരുവനന്തപുരം കൻ്റോൺമെൻ്റ് ഹൗസിലെത്തിയാണ് നേതാക്കൾ സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.  പുതിയ മന്ത്രിസഭയ്ക്ക് ആശംസകൾ അറിയിക്കാനാണ് എത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കി. 

പുതിയ സർക്കാരിനോട് വലിയ പ്രതീക്ഷയുണ്ടെന്നും, ആശാ പ്രവർത്തകരുടെ ആവശ്യങ്ങളിൽ അനുകൂല സമീപനം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അവർ പ്രതികരിച്ചു. ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് വി ഡി സതീശൻ അറിയിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുമെന്ന പ്രതീക്ഷയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

വേതന വർധന, പെൻഷൻ, സേവനാനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ആശാ വർക്കർമാർ സമരത്തിലിറങ്ങിയത്. 2025 ഫെബ്രുവരി 10ന് ആരംഭിച്ച സമരം സംസ്ഥാനത്ത് വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു.

vachakam
vachakam
vachakam

ഏകദേശം 266 ദിവസത്തോളം നീണ്ടുനിന്ന സമരം കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് അവസാനിച്ചത്. പുതിയ സർക്കാരിന്റെ അധികാരമേൽപ്പുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam