കാസർകോട്: ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം.
ഥാറിന് പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരിയായ മഞ്ചേശ്വരം മച്ചമ്പാടി സ്വദേശിയായ ഫാത്തിമത്ത് മിർസാനത്ത് (21)ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഥാറിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു.
ആൾട്ടോ കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ആൾട്ടോ കാർ പൂർണമായും തകർന്നു. രണ്ട് വാഹനങ്ങളും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
