തിരുവനന്തപുരം: ഫേസ്ബുക്കിൽ കമന്‍റില്‍ തര്‍ക്കിച്ചയാളോട് ഫോൺ വിളിക്കാന്‍ പറഞ്ഞ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. സുനീഷ് ട്രിവിയന്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്‍റുകളുടെയും തന്‍റെ മറുപടിയുടെയും സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് മേയര്‍ ഇത്തരത്തില്‍ കുറിച്ചത്.
ഒരു നല്ല മേയര്‍ സമഗ്ര വികസനത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണെന്ന് പറഞ്ഞുള്ള കമന്‍റിനാണ് മേയര്‍ മറുപടിയുമായെത്തിയത്. നമ്മുടെ നഗരം കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ ഈ മേഖലയിലെല്ലാം ഒന്നാമതാണെന്നും, അങ്ങയെ വികസ ചര്‍ച്ചക്ക് ക്ഷണിക്കുകയാണെന്നുമായിരുന്നു മേയറുടെ മറു മകന്‍റ്.
കണക്കുകളില്‍ ഒന്നാമതെന്ന് സ്വയം അവകാശപ്പെടുകയോ കുറച്ച് അവാര്‍ഡ് കിട്ടുകയോ ചെയ്തതില്‍ കാര്യമില്ലെന്നും, കാഴ്ച്ചയിലാണ് കാര്യമെന്നുമായിരുന്നു സുനീഷ് ട്രിവിയന്‍റെ മറുപടി.
കേരളത്തില്‍ കൊച്ചി കഴിഞ്ഞേ തിരുവനന്തപുരം ഉള്ളൂവെന്നും അത് പോരെന്നും അദ്ദേഹം പറയുന്നു. കണക്കുകളില്ല കാര്യം എന്ന് പറയുന്ന അങ്ങയുടെ ഉദ്ദേശശുദ്ധി മനസിലാവുന്നുണ്ട് എന്നായിരുന്നു മേയറുടെ മറുപടി. തര്‍ക്കത്തിനൊടുവില്‍ എന്‍റെ ഒഫീഷ്യല്‍ നമ്പരില്‍ (9447377477) താങ്കള്‍ വിളിക്കൂ എന്ന് പറഞ്ഞ് കമന്‍രില്‍ നമ്പരും പിന്‍ ചെയ്തിട്ടുണ്ട് മേയര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
