തൃശ്ശൂർ: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയന്റെ മകനും പ്രമുഖ ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റുമായ ആരോമൽ വിജയൻ വിവാഹിതനാകുന്നു. ഇൻഡിഗോ എയർലൈൻസിലെ മുൻ ജീവനക്കാരിയായ റോമി വിക്ടോറിയ ഹെബറാണ് വധു.
വരുന്ന ജൂലൈ അഞ്ചിന് തൃശ്ശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക.
മുംബൈയിൽ നിന്ന് പ്രൊഫഷണലായി വീഡിയോ പെർഫോമൻസ് അനാലിസിസ് കോഴ്‌സ് പൂർത്തിയാക്കിയ ആരോമൽ, ഇന്ത്യൻ ഫുട്ബോൾ രംഗത്ത് സജീവ സാന്നിധ്യമാണ്.
നിലവിൽ പ്രമുഖ ഐ-ലീഗ്/ഐ.എസ്.എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ്.സി.യുടെ ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റ് വിഭാഗം തലവനായി ആരോമൽ സേവനമനുഷ്ഠിച്ചുവരുന്നു. കായിക-സിനിമാ രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
