'മല്ലിക സുകുമാരന്‍ ലൂസ് ടോക്കർ'; മെമ്മറി കാര്‍ഡ് വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വാക്കുതർക്കം

AUGUST 21, 2025, 12:06 AM

താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആണ് മെമ്മറി കാര്‍ഡ് വിഷയം പ്രശ്നമായത്.

വിഷയം ഉന്നയിച്ചത് നടി ലക്ഷ്മി പ്രിയയാണ് എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്റ് ശ്വേത മേനോനും അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ തീരുമാനിച്ചു. മല്ലിക സുകുമാരന്‍, ദേവന്‍, ജഗദീഷ് എന്നിവരെ അന്വേഷിക്കണ കമ്മീഷനാക്കണമെന്നാണ് ലക്ഷ്മി പ്രിയ ആവശ്യപ്പെട്ടത്. എന്നാല്‍ പേരുകള്‍ കേട്ട ഉടന്‍ മല്ലിക സുകുമാരന്‍ ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന്‍ പറയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് അനാവശ്യങ്ങള്‍ വിളിച്ചു പറയുമെന്നും ദേവനും സമാനമായ സ്വഭാവക്കാരനാണെന്നും കുക്കു പറഞ്ഞു. നടന്‍ ജഗദീഷിനെ പരിഗണിക്കാന്‍ പോലും തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ജയന്‍ ചേര്‍ത്തല, മുത്തുമണി, അമ്പിളി എന്നിവരെയാണ് അന്വേഷണ കമ്മീഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ആണ് വാക്ക് തർക്കം ഉണ്ടായത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam