തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐയുടെ റിപ്പോർട്ട്.
ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്നും യുഡിഎഫ് ആണ് മെച്ചമെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയം മാറ്റിയതിന് കാരണം ഭരണ വിരുദ്ധ വികാരമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു.
സ്ഥാനാർത്ഥി നിർണ്ണയം പാളിയത് സിപിഐയുടെ തോൽവിക്ക് കാരണമായെന്ന് എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. റിപ്പോർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു വിമർശനം.
ചടയമംഗലത്തും ചാത്തന്നൂരും വൈക്കത്തും നാദാപുരത്തും സ്ഥാനാർത്ഥ നിർണയം പാളിയെന്നായിരുന്നു വിമർശനം.
ചടയമംഗലത്ത് ചിഞ്ചൂറാണി സഖാക്കൾക്ക് സ്വീകാര്യയായിരുന്നില്ലെന്ന് വിമർശനം ഉയർന്നു. എന്നാൽ താൻ സ്വീകാര്യയായിരുന്നു എന്നായിരുന്നു എക്സിക്യൂട്ടീവിൽ ചിഞ്ചുറാണി വാദിച്ചത്. വൈക്കത്ത് സി കെ ആശ മത്സരിച്ചിരുന്നെങ്കിൽ സാധ്യതയുണ്ടായിരുന്നു എന്നും ചർച്ച ഉയർന്ന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
