വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; 50കാരന് ദാരുണാന്ത്യം

JUNE 10, 2026, 3:51 AM

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.വെള്ളാഞ്ചേരി സ്വദേശി രാജു (50) വാണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയില്‍ കാട്ടാനയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടർന്ന്, ആനയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടയിൽ നാട്ടാകാരനായ രാജു ആനയുടെ മുന്നില്‍ പെടുകയായിരുന്നു. 

ഒറ്റയാന്റ ആക്രമണത്തില്‍ പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam