കെഎസ്ഇബിക്കെതിരെ വീണ്ടും മരംമുറി പരാതി; മുന്നറിയിപ്പില്ലാതെ റബ്ബർ മരങ്ങൾ വെട്ടിയെന്ന് ആരോപണം

JUNE 9, 2026, 3:38 AM

പത്തനംതിട്ട: കെഎസ്ഇബിക്കെതിരെ വീണ്ടും അനധികൃത മരംമുറി പരാതി. പത്തനംതിട്ട ജില്ലയിലെ പുല്ലാട് സ്വദേശിയുടെ പറമ്പിലെ റബ്ബർ മരങ്ങൾ ഉൾപ്പെടെ നിരവധി മരങ്ങൾ മുൻകൂർ അറിയിപ്പോ നോട്ടീസോ നൽകാതെ വെട്ടിമാറ്റിയെന്നാണ് പരാതി.

ദുരന്തനിവാരണ നടപടികളുടെ പേരിൽ വ്യാപകമായി മരംവെട്ടൽ നടക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. തിരുവല്ല, മല്ലപ്പള്ളി മേഖലകളിൽ സമാന പരാതികൾ ഉയർന്നതിന് പിന്നാലെയാണ് കുമ്പനാട്–പുല്ലാട് മേഖലയിലും പ്രതിഷേധം ശക്തമായത്.

പുല്ലാട് സ്വദേശിയായ തോമസ് മാത്യുവിന്റെ പറമ്പിലെ ടാപ്പിംഗ് നടന്നുകൊണ്ടിരുന്ന 14 റബ്ബർ മരങ്ങളും ചില മഹാഗണി മരങ്ങളുമാണ് വെട്ടിമാറ്റിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. മരംമുറി നടത്തിയവർ സ്ഥലംവിട്ടതിന് പിന്നാലെ തടിക്കച്ചവടക്കാർ എത്തുന്നതും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് പരാതിക്കാരൻ പറയുന്നു. സമാന സാഹചര്യം മറ്റ് സ്ഥലങ്ങളിലെ മരംമുറികളിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam