വയനാട്: പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. വയനാട് കമ്പളക്കാട്ടിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അയൽവാസി ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്. അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ ക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിൽ ലാൻസിൻ്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും: വി ഡി സതീശൻ
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ
പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച
പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്