പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തിയതായി റിപ്പോർട്ട്. വിവാദമുണ്ടായി 38 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തുന്നത്.
അതേസമയം രാഹുൽ ഓഫീസിൽ കാത്തുനിന്ന ആളുകളോട് വിവരങ്ങൾ തിരക്കുകയും ചെയ്തു. നേരത്തെ എംഎൽഎ ഓഫീസിനുമുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനങ്ങൾ നടത്തിയെങ്കിലും രാഹുൽ എത്തിയസമയം പരിസരം ശാന്തമായിരുന്നു.
എന്നാൽ ഇപ്പോൾ ഒന്നും പ്രതികരിക്കുന്നില്ലെന്നും വിശദമായി പിന്നീട് സംസാരിക്കാമെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.'ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ സംസാരിക്കാം. ഞാൻ പറയുന്നതിന് അപ്പുറമാണ് വാർത്തകൾ. പ്രതിഷേധങ്ങളോട് നിഷേധാത്മകമായ സമീപനമില്ല'- രാഹുൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
