അമീബിക്ക് മസ്തിഷ്ക ജ്വരം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി

AUGUST 25, 2025, 9:44 AM

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നി‍ർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് "ജലമാണ് ജീവൻ' ക്യാംപയിന് രൂപം നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി.

vachakam
vachakam
vachakam

പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1.  കെട്ടിക്കിടക്കുന്ന, ഒഴുക്ക് കുറവുള്ള വെള്ളത്തിൽ മുങ്ങുന്നതും ചാടുന്നതും ഒഴിവാക്കുക.
  2. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
  3. ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിലായിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
  4. ജലാശത്തിന്റെ അടിത്തട്ടിലുള്ള ചെളി കുഴിക്കുകയോ ഇളക്കുകയോ ചെയ്യരുത്.
  5. ആവി പിടിക്കുന്നതിന് തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ അണുവിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക.
  6. നീന്തൽക്കുളങ്ങൾ/വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ശരിയായി പരിപാലിക്കുകയും വേണം
  7. സ്പ്രിംഗളറുകളിലൂടേയും ഹോസുകളിലൂടെയും വെള്ളം മൂക്കിൽ കയറാതെ ശ്രദ്ധിക്കണം.
  8. കുട്ടികളെ ഹോസുകളിൽ കളിക്കാൻ വിടുന്നതിന് മുമ്പ് അതിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി കളയണം.
  9. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ കുളിക്കുമ്പോഴോ മുഖം കഴുകുമ്പോഴോ വെള്ളം മൂക്കിലേക്ക് കയറാതെ നോക്കണം.
  10. കുട്ടികളെ മൂക്കിലേക്ക് വെള്ളം ചീറ്റരുതെന്ന് പറഞ്ഞ് പഠിപ്പിക്കണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam