തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"ഇത് ഞങ്ങളുടെ സർക്കാരും ഞങ്ങളുടെ മുഖ്യമന്ത്രിയുമാണ്. കൂടിക്കാഴ്ചയിൽ തനിക്ക് തൃപ്തിയുണ്ട്," എന്ന് അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ക്ഷമാപൂർവം കേട്ടുവെന്നും, ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ എന്ത് തീരുമാനം സ്വീകരിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലെങ്കിലും കെ.എസ്.യുവിന്റെ ആശങ്കകൾ പരിഗണിച്ചുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് വ്യക്തമാക്കി.
സർക്കാരിനെതിരെ കെ.എസ്.യു തുറന്ന പോരാട്ടത്തിന് ഇറങ്ങിയെന്ന രീതിയിൽ ഈ കൂടിക്കാഴ്ചയെ വ്യാഖ്യാനിക്കരുതെന്നും, സർക്കാർ തീരുമാനത്തിന് മുമ്പ് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ സമയം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കാണാൻ തയ്യാറായില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പരാതി. കൊച്ചിയിലെ എസ്.എച്ച്. കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി സംസാരിക്കാതെ കടന്നുപോയ സംഭവം വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ഇപ്പോൾ കൂടിക്കാഴ്ച നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
