മലപ്പുറം: മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർത്താവ് ഫോണിൽ മുത്തലാഖ് ചൊല്ലിയെന്ന് പരാതി.
സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി ബീരാൻ കുട്ടിക്കെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഒന്നര കൊല്ലം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്.
ഇവർക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നൽകിയ 30 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും പരാതിയുണ്ട്.
വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭർതൃഗൃഹത്തിൽ കഴിഞ്ഞത്. ബീരാൻകുട്ടി യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.
ഇയാൾക്കെതിരെ യുവതി വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. മുത്തലാഖ് നിരോധനം നിലവിലുളള രാജ്യമാണ് ഇന്ത്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്