കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം 

MARCH 6, 2026, 8:29 PM

ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്നാണ് ആരോപണം. 

 ആലപ്പുഴ തോണ്ടാങ്കുളങ്ങര സ്വദേശി മഹേഷ്‌ കുമാറാണ് (49) മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം കാലിന് ചലനശേഷി നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്നു. ജൂനിയർ ഡോക്ടർക്ക് കൈപ്പിഴവ് പറ്റിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

രണ്ട് മാസം മുൻപാണ് മഹേഷ് കുമാർ കോട്ടയം മെഡിക്കൽ കോളേജിൽ പുറം വേദനയടക്കം ഉണ്ടെന്ന് പറഞ്ഞ് ചികിത്സ തേടിയത്. പിന്നീട് നട്ടെല്ലിനുള്ള പ്രശ്നമാണെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു. 

vachakam
vachakam
vachakam

പിന്നാലെ മഹേഷ് ആശുപത്രിയിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പകൽ ജൂനിയർ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അടിയന്തരമായി രാത്രി സീനിയർ ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തിയതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. 

തുടർന്ന് അന്വേഷിച്ചപ്പോഴാണ് പകൽ ജൂനിയർ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയിൽ കൈപ്പിഴയുണ്ടായതായി ആശുപത്രി അധികൃതർ ബന്ധുക്കളോട് സമ്മതിച്ചത്.


vachakam
vachakam
vachakam

 

 

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam