സുധാകരന്റെ പ്രസ്താവന അനുചിതം, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക ഹൈക്കമാൻഡ്: സണ്ണി ജോസഫ്

APRIL 16, 2026, 12:50 AM

തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ. സുധാകരൻ്റെ പോസ്റ്റിൽ അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.

സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അസമയത്താണെന്നും നിലപാട് പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.

"കോൺഗ്രസ് ഭരണത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. സുധാകരന്റെ പ്രസ്താവന അനുചിതമാണ്. നിലപാട് പാർട്ടിക്കുള്ളിൽ ആണ് പറയേണ്ടത്. ഉൾപ്പാർട്ടി ജനാധിപത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർ​ഗങ്ങളുണ്ട്. നിലവിൽ മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് സമയമായിട്ടില്ല.

vachakam
vachakam
vachakam

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസിന് വ്യക്തമായ നടപടിക്രമം ഉണ്ട്. ഹൈക്കമാൻഡാണ് അതിൽ ഒരു തീരുമാനം പറയുക. എന്നാൽ സോഷ്യൽ മീഡിയകളിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ഇപ്പോൾ ചില പേരുകൾ ഉയരുന്നത്.

തക്കമായ വേദിയിലാണ് പേരുകൾ പറയേണ്ടത്. അഭിപ്രായമുണ്ടെങ്കിൽ പറയാം എന്നാൽ പേരുകൾ പറയേണ്ട സമയമായിട്ടില്ല. അസമയത്താണ് പേരുകൾ പറയുന്നത്. മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ല നിലപാട് വ്യക്തമാകേണ്ടത്", സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam