ഒന്റാരിയോ: ടൊറന്റോ മലയാളി സമാജം വോളിബോൾ ടൂർണമെന്റ് ഏപ്രിൽ 25 ശനിയാഴ്ച ഒന്റാരിയോയിൽ നടക്കും. 4901 റൂഥർഫോർഡ് റോഡ്, വോണിൽ എമിലി കാർ(EMILY CARR) സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഓപ്പൺ കാറ്റഗറി, 40 പ്ലസ് എന്നീ കാറ്റഗറിയിലാണ് മത്സരം. മത്സരങ്ങൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
പത്തരയ്ക്ക് വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കും. 40 പ്ലസ് വിഭാഗത്തിലേക്ക് 12 ടീമുകളും ഓപ്പൺ കാറ്റഗറിയിലേക്ക് എട്ട് ടീമുകളും രജിസ്റ്റർ ചെയ്തതായി സ്പോർട്സ് കൺവീനർ അജി മാത്യു അറിയിച്ചു.
ടിഎംഎസിന്റെ 2003ലെ പ്രസിഡന്റായിരുന്ന അന്തരിച്ച ആലീസ് മാത്യുവിന്റെ പേരിൽ 40 പ്ലസ് കാറ്റഗറിയിൽ വിജയികളാകുന്നവർക്ക് നൽകിയ ആലീസ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും ഇത്തവണയും നൽകുമെന്ന് പ്രസിഡന്റ് ജോസഫ് മാത്യു അറിയിച്ചു.
ആകെ അയ്യായിരത്തോളം ഡോളറാണ് ഇരുകാറ്റഗറികളിലെയും വിജയികൾക്ക് സമ്മാനമായി ലഭിക്കുകയെന്ന് സെക്രട്ടറി സഞ്ജീവ് എബ്രഹാം ചാക്കോ അറിയിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് കാണികൾക്ക് ആവേശം പകരാൻ ചീയർ ഗേൾസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്ന് എന്റർടെയ്ൻമെന്റ് കൺവീനർ സെബി ജോസഫ് അറിയിച്ചു. കൂടാതെ കേരള കഫേ നടത്തുന്ന ഫുഡ് കോർട്ടും ഉണ്ടായിരിക്കും. പുറത്ത് നിന്നുളള ഭക്ഷണം കഫറ്റേരിയയിൽ അനുവദിക്കില്ലെന്ന് കമ്മറ്റി പ്രസ് റിലീസിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ജോസ്ഫ് മാത്യു(പ്രസിഡന്റ്), സഞ്ജീവ് ചാക്കോ(സെക്രട്ടറി), അഗസ്റ്റിൻ തോമസ് (ട്രഷറർ), അജി മാത്യു (സ്പോർട്സ് കൺവീനർ) തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്. ഇവന്റിന്റെ മെഗാസ്പോൺസേഴ്സ് Kokkadens group നു വേണ്ടി ടോമി കൊക്കാട്ടും AM Rubbers നുവേണ്ടി ജോസഫ് മാത്യുവും ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാനഡയിൽ പാർലമെന്റിൽ ആധിപത്യം നേടി ലിബറൽ പാർട്ടി
കാനഡയിൽ വീട് വിൽപ്പന ഇടിയുന്നു: വിലയിലും വൻ കുറവ്; സാമ്പത്തിക അനിശ്ചിതത്വം തിരിച്ചടിയാകുന്നു
കാനഡയിൽ ഭക്ഷണസാധനങ്ങൾക്കും തീപിടിച്ച വില; ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് വിതരണക്കാർ, പ്രവാസികൾ പ്രതിസന്ധിയിൽ
കാനഡ മോഹം പൊലിയുന്നു; ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ വൻ ഇടിവ്, വില്ലനായി പുതിയ