കൊല്ലം: മുൻ എംഎൽഎ എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ എന്ന നിലയിലുള്ള ബോർഡ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയത്. ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപം എംഎൽഎ ബോർഡ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ബോർഡ് നീക്കം ചെയ്യാത്തത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതാണെന്നും, വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ Adv Bindhu Krishna ഉണ്ട്.
മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;
അന്തസ്സ് വേണമടൊ, അന്തസ്സ്......
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.
വിഷ്ണു സുനിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
