‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

APRIL 9, 2026, 3:53 AM

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അഖിൽ മാരാർ തരംഗമാണ് ആഞ്ഞടിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വോട്ടർമാരുടെ പ്രതികരണങ്ങളിൽ നിന്ന് ഇതിന്റെ നിശബ്ദ സൂചനകൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും എന്നാൽ മാധ്യമങ്ങൾക്ക് ഇത് ഒരുപക്ഷേ മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ കേവലം പ്രസംഗിക്കുക മാത്രമല്ല, ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് നേരിട്ടറിയാൻ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തിയ വ്യക്തിയാണെന്നും അഖിൽ മാരാർ വ്യക്തമാക്കി.

കഠിനമായ പ്രചാരണ പരിപാടികൾക്കിടെ തന്റെ ശരീരഭാരം അഞ്ച് കിലോയോളം കുറഞ്ഞതായി സ്ഥാനാർഥി വെളിപ്പെടുത്തി. ദിവസവും 300 മുതൽ 400 വരെ വീടുകൾ സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 500 ഓളം വീടുകളിലാണ് വോട്ട് അഭ്യർത്ഥിച്ച് എത്തിയത്. വോട്ടർമാരുടെ മനസ്സ് നേരിട്ടറിയാൻ ഈ ജനസമ്പർക്കം സഹായിച്ചെന്നും തൃക്കാക്കരയിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

മണ്ഡലത്തിൽ വിവാദമായ 'വോട്ടിന് നോട്ട്' ആരോപണത്തെക്കുറിച്ചും മാരാർ പ്രതികരിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ താൻ പൂർണ്ണമായി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനൊപ്പം പോയ ഒരാൾ പണം നൽകിയെന്ന ആരോപണം ഉയരുന്നുണ്ടെങ്കിൽ, ആ മനുഷ്യനെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത് ആരാണെന്ന് ആലോചിക്കണം. ഇടതു-വലതു മുന്നണികൾ ജനങ്ങളെ ദാരിദ്ര്യത്തിലേക്കും ഇത്തരം ഗതികേടുകളിലേക്കും തള്ളിയിട്ടതിന്റെ ഫലമാണിതെന്നും മാരാർ വിമർശിച്ചു.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മാറി ഒരു പുതിയ മാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇടതും വലതും ജനങ്ങളെ വഞ്ചിച്ച ചരിത്രമാണുള്ളത്. അതുകൊണ്ട് തന്നെ തൃക്കാക്കരയിൽ ഇത്തവണ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ജനവിധി തനിക്ക് അനുകൂലമാകുമെന്നും അഖിൽ മാരാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam