കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക പരിശോധനയിൽ പിടികൂടിയ എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചു.
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഒക്ടോബർ 13 മുതൽ 19 വരെയാണ് സംസ്ഥാന വ്യാപകമായി എയർ ഹോൺ പരിശോധന നടന്നത്.
എറണാകുളം ജില്ലയിൽ മാത്രം 500 ഓളം എയർ ഹോണുകളാണ് പിടികൂടിയത്. എയർ ഹോണുകൾ മുഴക്കി അമിതവേഗതയിൽ സഞ്ചരിച്ച 211 വാഹനങ്ങളാണ് പിടികൂടിയത്.
മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ പിടിയിലായ വാഹനങ്ങൾക്ക് 4,48,000 രൂപ പിഴയും ചുമത്തി. പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളറും ജെസിബിയും ഉപയോഗിച്ച് നശിപ്പിച്ചു.
വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സ്പെഷ്യൽ ഡ്രൈവിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്