പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി

FEBRUARY 24, 2026, 7:51 AM

തിരുവനന്തപുരം: പി എസ്  സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയര്‍ത്തി.  മന്ത്രിസഭാ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. 

 നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ് സി- എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് 45 വയസുവരെ അപേക്ഷിക്കാം. ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് തത്വത്തിൽ അംഗീകരിച്ചു. 

കമ്മീഷന്‍റെ 32 ശുപാര്‍ശകള്‍ കൂടി അംഗീകരിച്ചു. ഒബിസി വിഭാഗങ്ങള്‍ക്കും തത്തുല്യമായ വര്‍ധനയുണ്ടാകും. ഒബിസിക്ക് യ്ക്ക് 39 വയസ്സാണ് ഇപ്പോഴത്തെ പ്രായപരിധി. എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി. 

vachakam
vachakam
vachakam

ലത്തീൻ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വര്‍ഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം.

ജാതി സമുദായ സര്‍ട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam