അടിമാലി : അടിമാലി മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ ശസ്ത്രക്രിയ സങ്കീർണ്ണമാണെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ സണ്ണി പി ഓരത്തേൽ. ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടേക്കാം. രണ്ടു കാലുകൾക്കും പരുക്ക് പറ്റിയിട്ടുണ്ട് എന്നും ഡോക്ടർ അറിയിച്ചു.ഇടതു കാലിലെ എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞ നിലയിലാണ് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
രക്തക്കുഴലുകൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്, രക്തയോട്ടം ശരിയാക്കാൻ ശ്രമം നടക്കുകയാണ്.കാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യും. വലതുകാലിന്റെ പേശികൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തകുഴലുകൾക്ക് കുഴപ്പമില്ല.കാലിൽ രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും ഡോക്ടർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
