'സ്ത്രീത്വത്തെ അപമാനിക്കുന്നു'; വിവാദമായിരിക്കുന്ന മെമ്മറി കാര്‍ഡ് വിഷയത്തിൽ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍

AUGUST 9, 2025, 2:00 AM

തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിവാദമായിരിക്കുന്ന മെമ്മറി കാര്‍ഡ് വിഷയത്തിൽ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

അതേസമയം തനിക്കെതിരായി ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന്‍ വനിതാ കമ്മീഷനെ സമീപിച്ചത് എന്ന അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മെമ്മറി കാര്‍ഡ് വിവാദത്തില്‍ നുണപ്രചാരണം നടക്കുന്നതായി ആണ് കുക്കു പരമേശ്വരന്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായും സോഷ്യല്‍ മീഡിയയിലൂടെ അടക്കം സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും കുക്കു പരമേശ്വരന്‍ പരാതിപ്പെട്ടിട്ടുണ്ട്. 

എന്നാൽ സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനായി എഎംഎംഎ യോഗം വിളിച്ചിരുന്നു. കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു യോഗം വിളിച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ മെമ്മറി കാര്‍ഡ് നിലവില്‍ കാണുന്നില്ലെന്നാണ് കുക്കു പരമേശ്വരന്‍ അടക്കം പറയുന്നതെന്നാണ് നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന തുടങ്ങിയവര്‍ പറയുന്നത്. കുക്കു പരമേശ്വരനെതിരെ നടിമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam