കൊച്ചി : നടിയുടെ പരാതിയില്‍ പിടിയിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ കൊച്ചിയില്‍ എത്തിച്ചു. എളമക്കര പൊലീസാണ് സനല്‍ കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടി നല്‍കിയ പരാതിയിലാണ് നടപടി.
സനല്‍കുമാറിനെ ചൊവ്വാഴ്ച വിശദമായി ചോദ്യം ചെയ്യും നടിയുടെ പരാതിയിലല്ല പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തതെന്ന് സനല്‍കുമാര്‍ അവകാശപ്പെടുന്നു. പ്രണയിച്ചു എന്ന കുറ്റമേ താന്‍ ചെയ്തുവുള്ളു എന്നും സംവിധായകന്‍ പറയുന്നു. പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും, രണ്ട് പരാതികളും കൊടുത്തത് നടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകളിലാണ് എളമക്കര പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയില്‍ കേസെടുത്തത്. സിറ്റി പൊലീസ് കമീഷണര്‍ക്ക് നടി ഇമെയിലില്‍ അയച്ച പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഈ കേസെടുക്കുമ്പോള്‍ സനല്‍ അമേരിക്കയിലായിരുന്നു.
നടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഞായറാഴ്ച മുംബൈ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. തുടര്‍ന്ന് എളമക്കര പൊലീസ് തിങ്കളാഴ്ച മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്