കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്.
പ്രോസിക്യൂഷന്‍റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും സ്വകാര്യ ചാനലിനുമെതിരെ ദിലീപ് നൽകിയ ഹർജികളും, ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത നൽകിയ ഹർജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ശ്രീലേഖയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ അതിജീവിത ഇന്ന് കൂടുതൽ സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി ബി മിനിയാണ് കോടതിയിൽ ഹാജരായത്. എല്ലാ ഹർജികളും അടുത്ത മാസം 12-ന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
