രമേഷ് പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമോ? ആസിഫ് അലിയുടെ മറുപടി ഇങ്ങനെ 

MARCH 19, 2026, 10:37 PM

കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുരക്ഷിതമായ കരങ്ങളിലേക്ക് വേണം ഭരണം ഏൽപ്പിക്കേണ്ടതെന്ന് നടൻ ആസിഫ് അലി. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒരു സർക്കാർ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ നിറത്തേക്കാൾ അവരുടെ പ്രവർത്തന മികവിനും കഴിവിനുമാണ് വോട്ട് നൽകേണ്ടതെന്ന് താരം വ്യക്തമാക്കി. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഉള്ള വേർതിരിവില്ലാതെ വ്യക്തിപരമായ മികവിനാണ് താൻ മുൻഗണന നൽകുന്നതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവുകളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്ന് ആസിഫ് അലി മറുപടി നൽകി. എന്നാൽ രാഷ്ട്രീയപരമായി അദ്ദേഹം എത്രത്തോളം മികവ് പുലർത്തുമെന്ന് വരുംദിവസങ്ങളിൽ കണ്ടറിയണം.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിഷാരടി തന്നെ ഇതുവരെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും ക്ഷണിച്ചാൽ തീർച്ചയായും പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം അറിയിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം ഒരാൾക്ക് വോട്ട് ചെയ്യണമെന്ന് താൻ പറയില്ലെന്നും സ്ഥാനാർത്ഥിയുടെ കഴിവും മനോഭാവവും മനസ്സിലാക്കിയാണ് പ്രചാരണങ്ങളിൽ പങ്കെടുക്കാറുള്ളതെന്നും താരം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം നിലപാടുകൾ സ്വീകരിക്കാനെന്നും ആസിഫ് അലി ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തനിക്ക് താല്പര്യമില്ലെന്നും സിനിമ തന്നെയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് സജീവ രാഷ്ട്രീയ പ്രവർത്തകനാണെങ്കിലും തന്നെ സ്ഥാനാർത്ഥിയാക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി. നിലവിൽ തന്റെ ശ്രദ്ധ സിനിമയിൽ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam