കോഴിക്കോട്: വിദ്യാർത്ഥികളോടുള്ള മാനസിക പീഡനാരോപണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകർക്ക് സ്ഥലംമാറ്റം. പ്രത്യേക അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
അധ്യാപകരായ ഡോ. അനിതാ കുമാരി, ഡോ. സി.ഐ. സ്മിത എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായത്. പിജി വിദ്യാർഥികൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
പൊതുവേദികളിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകർ നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പിജി ഗ്രീവൻസ് സെല്ലിനുമായിരുന്നു പരാതി നൽകിയത്.
മാസങ്ങളായി പരസ്യാധിക്ഷേപവും മാനസിക പീഡനവും തുടരുകയാണെന്നും, ഇതിന്റെ ഫലമായി ചില വിദ്യാർഥികൾ വിഷാദരോഗത്തിന് വരെ അടിമപ്പെട്ടുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്.
മെഡിക്കൽ പിജി കോഴ്‌സുകളിലെ 12 വിദ്യാർഥികളാണ് പരാതിക്കാരായി രംഗത്തെത്തിയത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അധ്യാപികമാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പരിഗണിച്ച ശേഷമാണ് ആരോഗ്യവകുപ്പ് സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
