കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഫറോക്ക് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത്.
അസം സ്വദേശിയായ പ്രസൺ ജിത്ത് ആണ് ഫറോക്ക് സ്കൂളിന് സമീപത്ത് നിന്ന് പൊലീസിൻ്റെ പിടിയിലായത്.
പ്രസൺ ജിത്തിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇയാളെ വീണ്ടും പിടികൂടിയത്.
കയ്യിൽ വിലങ്ങണിയിച്ച് ബെഞ്ചിൽ ഇരുത്തിയ പ്രസൺ ജിത്ത് പൊലീസിൻ്റെ ശ്രദ്ധ മാറിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും: വി ഡി സതീശൻ
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ
പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച
പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്