കൊച്ചിയിൽ ടോൾ പ്ലാസയിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി അപകടം; പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക്

SEPTEMBER 3, 2026, 11:36 PM

കൊച്ചി: അരൂർ കുമ്പളം ടോൾ പ്ലാസയിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി അപകടം. കുമ്പളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന്  രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു.

മുന്നിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ മറികടന്ന് പെട്ടെന്ന് ട്രാക്ക് മാറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അമിത വേഗതയിലായിരുന്ന ബസ്, മുന്നിലെ മറ്റ് വാഹനങ്ങളെ മറികടന്ന് ഇടതുവശത്തെ ട്രാക്കിലേക്ക് വെട്ടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ടോൾ പ്ലാസയുടെ കോൺക്രീറ്റ് തൂണിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയുമായിരുന്നു. 

അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകരുകയും എൻജിൻ ഭാഗം ഉള്ളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ഇടിച്ച കോൺക്രീറ്റ് തൂണിന്റെ താഴ്ഭാഗത്തെ കോൺക്രീറ്റ് പൂർണ്ണമായി തകർന്ന് ഉള്ളിലെ ഇരുമ്പുകമ്പികൾ വളഞ്ഞ നിലയിലാണ്.

vachakam
vachakam
vachakam

അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam