കൊച്ചി: ആട് 3 എന്ന സിനിമയുടെ തിരിച്ചെന്തൂരിലെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് വിനായകനെ പ്രവേശിപ്പിച്ചിരുന്നത്.
ആട് 3യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് വിനായകന് പരിക്കേറ്റത്. രണ്ട് ദിവസം വേദന അനുഭവപ്പെട്ടെങ്കിലും നടൻ ഷൂട്ടിങ് തുടരുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യം വർധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനയിൽ കഴുത്തിലെ പേശികൾക്ക് സാരമായ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്നാണ്, ആറ് ആഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
