കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അപകടം. രണ്ടാം പ്ലാറ്റ്ഫോമിലേക്കാണ് കെട്ടിടഭാഗം ഇടിഞ്ഞുവീണത്.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
പ്രാഥമിക വിവരങ്ങൾ പ്രകാരം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ പരിശോധനകൾ നടത്തുന്നതിനുമായി റെയിൽവേ അധികൃതരും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
