തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്പോർട്സ് കൗൺസിൽ ഓഫീസിലെ എസി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഫീസിലെ എസി പ്രവർത്തനരഹിതമായതിനെ തുടർന്ന് അത് ശരിയാക്കാൻ എത്തിയതായിരുന്നു രണ്ട് തൊഴിലാളികൾ. ജോലിക്കിടയിൽ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ രണ്ട് പേർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
