കൊല്ലത്ത് മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം നടത്തി ഇരുപതോളം പേർ, ; കൊല്ലത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു

NOVEMBER 11, 2025, 3:27 AM

കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റതായി റിപ്പോർട്ട്. കൊല്ലം-ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ ഇരുപത് അംഗ ആക്രമി സംഘമാണ് യുവാക്കളെ വെട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം വടിവാളുമായി അക്രമിസംഘം മിനിട്ടുകളോളം നാട്ടുകാരെ ഭയപ്പെടുത്തിയതിന്റെയും അക്രമത്തിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. കുണ്ടറ പെരുമ്പുഴ സെറ്റില്‍മെന്റ് ഉന്നതിയിലെ മൂന്ന് യുവാക്കള്‍ക്കാണ് വെട്ടേറ്റത്. ആലുംമൂട് തൊടിയില്‍ വീട്ടില്‍ ജോണ്‍ (28), പെരുമ്പുഴ സെറ്റില്‍മെന്റ് കോളനിയില്‍ ഗോപകുമാര്‍ (36), അനു ഏലിയാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

എന്നാൽ അക്രമം നടത്തിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam