'എന്നെ അധ്യക്ഷന്‍ ആക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും': വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ അബിൻ വർക്കി 

SEPTEMBER 28, 2025, 8:17 PM

കൊച്ചി: തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി.

'എന്നെ അധ്യക്ഷന്‍ ആക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും എന്നാണ് ഈ മെസ്സേജില്‍ പറഞ്ഞിരിക്കുന്നത്.

ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങള്‍ കൊണ്ട് യൂത്ത് കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് ഏത് വിധേനയും മറുപടി നല്‍കും', അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

 പ്രചരിക്കുന്ന സന്ദേശമുള്‍പ്പെടെ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബിന്‍ വര്‍ക്കിയുടെ വിശദീകരണം.

 യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങള്‍ ആര് നടത്തിയാലും അതിനെ തള്ളിക്കളയണമെന്ന് അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam