ഭാര്യയുടെ ക്രൂരത സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞു വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയിൽ. എന്നാൽ അപ്പീൽ തള്ളി കര്‍ണാടക ഹൈക്കോടതി. ബെംഗളൂരു കുടുംബ കോടതിയുടെ വിധിക്കെതിരെയാണ് അപ്പീലുമായി യുവാവ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഇയാൾക്ക് വേണ്ടത് ഒരു ഭാര്യയെ ആയിരുന്നില്ല എന്നും മറിച്ച് വിശ്വസ്തയായ ഒരു വേലക്കാരിയെ ആയിരുന്നു എന്നും ഒരു വിവാഹജീവിതമാകുമ്പോൾ രണ്ടാളും വിട്ടുവീഴ്ച ചെയ്യണം എന്നുമാണ് കർണാടക ഹൈക്കോടതി പറഞ്ഞത്.
ജസ്റ്റിസ് ജയന്ത് ബാനർജി, ഉമേഷ് അഡിഗ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സപ്തംബർ 15 -നാണ് ബെംഗളൂരു കുടുംബ കോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ പരിഗണിച്ചത്. കുടുംബ കോടതി യുവാവിന്റെ വിവാഹമോചനത്തിനുള്ള അപേക്ഷ തള്ളുകയായിരുന്നു.
അതേസമയം 2015 -ൽ വിവാഹിതരായ ദമ്പതികൾ പത്ത് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവും കുടുംബവും അതൃപ്തരായിരുന്നു എന്നത് തെളിയിക്കാൻ ഭാര്യയ്ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് കുടുംബ കോടതി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്