കൊച്ചിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു 

JULY 30, 2025, 5:55 AM

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചതായി റിപ്പോർട്ട്. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇന്നു രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് ദാരുണ സംഭവം ഉണ്ടായത്. 

ഈ ജിമ്മിൽ ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ എത്തിയാറുള്ള ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് രാജ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് രാജ് കുഴഞ്ഞു വീഴുന്നത് ജിമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. വ്യായാമത്തിനിടെ രാജ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും സിസിടിവി വീഡിയോയിൽ കാണാം. ഏകദേശം ഒരു മിനിറ്റോളം ഇരുന്ന ശേഷം രാജ് കുഴഞ്ഞു വീഴുകയായിരുന്നു.

അതേസമയം പിന്നീട് ജിമ്മിലെത്തിയവരാണ് രാജിനെ അബോധാവസ്ഥയിൽ കാണുന്നത്. 20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45 ഓടെയാണ് സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ രക്ഷപെടുത്താനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam