അഴുക്കുചാലിൽ കുടുങ്ങിയ യുവാവിന്റെ കഥയ്ക്ക് ട്വിസ്റ്റ്; അപകടമല്ല, ഒളിക്കാൻ ശ്രമിച്ചത് 

JUNE 7, 2026, 2:05 AM

കോഴിക്കോട്: അഴുക്കുചാലിൽ കുടുങ്ങിക്കിടക്കുന്നതിനിടെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി അപകടത്തിൽപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തുക്കളുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ഓവുചാലിൽ കയറിയതെന്ന് വ്യക്തമായി.

പശ്ചിമ ബംഗാൾ സ്വദേശിയായ അജയ് ഉറവ് കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു.

തുടർന്ന് പുഷ്പ ജംഗ്ഷന് സമീപത്തെ ഓവുചാലിൽ ഒളിച്ചിരുന്ന അജയ്, പിന്നാലെയെത്തിയ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെടാനാണ് അഴുക്കുചാലിലേക്ക് ഇറങ്ങിയതെന്ന് കണ്ടെത്തി. എന്നാൽ പിന്നീട് പുറത്തേക്ക് കയറാൻ കഴിയാതെ കുടുങ്ങിപ്പോകുകയായിരുന്നു.

vachakam
vachakam
vachakam

ഒടുവിൽ സഹായത്തിനായി കൈ പുറത്തേക്ക് നീട്ടി സൂചന നൽകിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനം നടത്തി യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു.

ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടതാകാമെന്ന സംശയമുണ്ടായിരുന്നെങ്കിലും, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam