എറണാകുളം: തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് സ്വദേശിയായ ബാബുരാജാണ് മരിച്ചത്.
ഇന്നലെ രാത്രി കാക്കനാട് പ്രദേശത്ത് ഒളിച്ചിരുന്ന ഇയാളെ നാട്ടുകാർ കണ്ടെത്തി തടഞ്ഞുവെച്ച ശേഷം പൊലീസിന് കൈമാറി. തുടർന്ന് കണ്ട്രോൾ റൂം വാഹനത്തിൽ ഇയാളെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ കരുതൽ തടങ്കലിലേക്ക് മാറ്റുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടർന്ന് ബാബുരാജിനെ കാക്കനാട് കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.10നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
